Translate

Wednesday, May 14, 2014

ആശാന്റെ വിഗ് !!!

ഇതിന്റെ  തലകെട്ട് വയിച് ബ്ലോഗ്‌ എന്തിനെ പറ്റി ആണ് എന്നുള്ള കാര്യം എല്ലാര്ക്കും മനസിലാകനമെന്ന് ഇല്ല. ആശാന്റെ വിഗ് എന്നത് ഇപ്പോൾ ഞങ്ങൾ സുഹുർത്തുകളുടെ ഇടയിൽ അല്പം ഫേമസ് ആയ ഒരു പ്രയോഗം തന്നെ ആണ്. സിനിമകളിലെ അലമ്പ് വിഗ് ആൻഡ്‌ മീശക്ക് കോമണ്‍ ആയി  വിളിക്കുന്ന പ്രയോഗം . ഇനി ആ പ്രയോഗം എന്താന്നാൽ നമ്മുടെ യുവ  സൂപ്പർ താരം പ്രിത്വി രാജ് (ഇനി അങ്ങനെ വിളിക്കാം - Sorry ഫാ ) അഭിനയിച്ച കൾട്ട് സിനിമ ആയ തന്തോന്നിയിലെ ആശാൻ, ഡേവിഡ്‌ ആശാൻ പുള്ളികാരന്റെ വിഗ് ആണ് ഉള്ളതിൽ എറ്റവും മികച്ചത്. പണ്ട് സ്കൂൾ നാടകങ്ങളിൽ ഉപയോഗിച്ച തരം ഒരെണ്ണം. ഇതിലെ മേക്കപ്പ് ആരനെലും പുള്ളിക് എന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ സമര്പിക്കുന്നു !!

1. ആശാന്റെ വിഗ്
ഞാൻ കൂടുതൽ ഇനി വർണികണ്ടലോ.

2.ശിവശങ്കരൻ മുതലാളിയുടെ മീശ

മീശയുടെയും  വിഗിന്റെയും കാര്യത്തിൽ യഥാ ക്രമം ഒന്നും രണ്ടും  സ്ഥാനം നമ്മുടെ സായി അണ്ണൻ തന്നെ കൊണ്ട് പോകും. പുള്ളി emotional ആയി അഭിനയികുമ്പോൾ ഈ മീശ സ്രെദിച്ചാൽ ചിരിച് ഉപ്പാട് വരും .

3 മുകേഷ് - 2000 തിന് ശേഷം ഇറങ്ങിയ അനേകം സിനിമകൾ .

വിഗ് കൊണ്ട് കവിത രചിക്കുന്ന മനുഷ്യൻ ആണ് ശ്രി മുകേഷ്. ഈ വിഗുകൾ വെച്ചിട്ട് സ്വയം ഒന്ന് കണ്ണാടിയിൽ നോകിയിരുന്നേൽ പുള്ളി തന്നെ കഷണ്ടി വെച് അഭിനയിചേനെ .
എടുത്ത് പറയേണ്ടത് കാലണ്ടെർ എന്നാ സിനിമയിലെ വിഗ് ആണ് . ഈ ചിത്രത്തിലെ സൊജപ്പൻ മീശയും(Prithviraj character) ഈ ലിസ്റ്റിൽ പെടുനത് തന്നെ Currency, ഫാമിലി പ്ലാ സ്റ്റിക്സ് തുടങ്ങി എടുത്ത് പറയേണ്ടവ അനേകം.

4. ദിലീപ് പച്ചകുതിര മീശ

ഈ മീശ എടുത്ത് പറയാതെ ഇരിക്കാൻ ഒക്കില്ല. പൂച്ച ഒണക്ക മത്തി കടിച് പിടിച്ചത് പോലെ ഉണ്ട്

 5 കുഞ്ചാകോ വിഗ് ഒരിടത്തൊരു പോസ്റ്മാൻ

തൊണ്ട് തല്ലി തലയിൽ വെച്ചത് പോലെ ഒരെണ്ണം . എന്തായാലും വിഗ് ഡിസൈൻ ചെയ്തവനു 100 മാർക്ക്‌
 6. ലാലേട്ടൻ

ടി.പി ബാലഗോപാലൻ, പത്താമുതയം, മഴ പെയ്യുന്നു മധളം കൊട്ടുന്നു തുടങ്ങിയ സിനിമകളിലെ മീശ പ്രത്യേകം പരാമര്ശം അര്ഹിക്കുന്നു.




7. സൈജു കുറുപ്പ് - ബ്രഹ്മാസ്ത്രം

ഒരു കൾട്ട് ക്ലാസ്സിക്‌ ആയി കരുതപെടുന്ന ചിത്രം. മീശയെ അപമാനികുനതിൽ ഈ സിനിമാ ആരാധകർ ക്ഷെമികും എന്ന വിശ്വാസത്തോടെ
 


 മുഖത്ത് ഭാവങ്ങൾ വരുമ്പോൾ ഒരു അനകവും ഇല്ലാതെ നില്കുന്ന ഇത്തരത്തിൽ ഉള്ള മീശ ഒരു കല്ല് കടി തന്നെ ആണ് . പറയാൻ ഇനിയും ഒരുപാട് സിനിമകൾ ഉണ്ട്.

ഇത്രയും നടന്മാരെ പട്ടി പറഞ്ഞല്ലോ. ഇനി കുറച്ച് നടിമാരെ പറ്റി പറയാം

8 ലളിത ചേച്ചി അമേരിക്കൻ അമ്മായി  ആയപ്പോൾ

ഈ സിനിമ കണ്ടവർക്ക് അറിയാം സിനിമയും ക്ലാസ്സ്‌ വിഗും ക്ലാസ്സ്‌ !!

9 പദ്മ പ്രിയ

എയർ ഹോസ്ട്രെസ്സ് ആകുന്ന നടി മുടി വെട്ടി വിഗ് ആകുന്നു.അതും നല്ല ഒന്നാം തരം ചവറു വിഗ്. ചിത്രം ladies & gentleman





10. ശ്വേത മേനോൻ & റിമ കല്ലിങ്ങൽ

ഉന്നം ആണ് ചിത്രം പക്ഷെ വിഗിനു ഉന്നം ഇല്ലനെ ഉള്ളു !!






വർണിക്കാൻ ഇനിയും വിഗുകൾ ഏറെ. കാത്തിരിക്കുന്നു ഇനി വരാൻ പോകുന്ന അടിപൊളി വിഗുകൽക് ആയി സോറി സിനിമകൾക്ക് ആയി!!!


NB - വാൽകക്ഷണം എഴുതുനത് പൊതുവെ ഒരു സ്റ്റൈൽ ആണല്ലോ. അത്'കൊണ്ട് ഈ അടുത്ത് ഇറങ്ങിയ ഒരു സിനിമയിലെ മീശയെ പറ്റി ഒരു observation.
മുംബൈ പോലീസ് എന്ന ചിത്രം' കണ്ടവർക്ക് അറിയാം. അതിലെ ഹീറോ ആന്റണി മോസ്സെസിന് ഒട്ടിപ്പ് മീശ ആണ്. എന്തിനാണ് മീശ ഇല്ലാതെയും സുന്ദരനായ പ്രിത്വി രാജിന് ഒരു മീശ ഒട്ടിച്ചത്.? സ്വവര്ഗ അനുരഗികൾ എല്ലാം ക്ലീൻ shave മുഖം ഉള്ളവർ അല്ല എന്ന് സ്ഥാപിക്കാൻ വേണ്ടി തന്നെ അല്ലെ അങ്ങനെ ഒരു ഒട്ടിപ്പ് മീശ?

No comments: