ഞാൻ ആരു എന്ന ചോദ്യത്തിനു എനിക്ക് തന്നെ ഒരു ഉത്തരം ഇല്ല . എന്തിനു വേണ്ടി ഞാൻ ഇവിടെ എഴുതുന്നു എന്ന ചോദ്യത്തിനും എനിക്ക് വ്യെക്തമായ ഒരു ഉത്തരം തരാൻ സാദികില്ല. പിന്നെ എന്തന്ന് വെച്ചാൽ എനിക്ക് തോന്നുന്ന ഭ്രാന്ത് എഴുതാൻ ഒരു സ്ഥലം വേണമല്ലോ . ആ ഭ്രാന്ത് മറ്റുള്ളവർ വായിച്ച് (അങ്ങനെ ആരേലും വായിക്കും എന്ന് എനിക്ക് വല്യ പ്രതീക്ഷ ഇല്ല ) " അയ്യേ എവനു വേറെ പണി ഇല്ലേ " എന്ന് തോന്നിപി കുന്നതിലെ ഒരു സന്തോഷം, അത് അനുഭവിക്കാൻ വേണ്ടി മാത്രം കുത്തി കുറിക്കുന്ന കാര്യങ്ങൾ .
മലയാള ഭാഷയിലെ വല്യ എഴുത്തുകാരെ പോലൊ അല്ലെങ്കിൽ വല്യ ബ്ലോഗ് രാജാവായ ബെർളിസഹോദരേനെ പോലെയോ ഒക്കെ എഴുതാൻ ഉള്ള കഴിവ് ഒന്നും എനിക്ക് ഇല്ല, ഉള്ളതായി അവകാശപെട്ടിട്ട് ഒരു കാര്യവും ഇല്ല. ഞാൻ വെറും ഒരു ശരാശരി നിലവാരത്തിനും താഴെ സ്ഥിതി ചെയുന്ന പ്രബുദ്ധൻ എന്ന് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സാമാന്യ ബോധം പോലും ഇല്ലാത്ത വിഷയങ്ങളിൽ എല്ലാം തല ഇട്ട് വായിൽ കൊള്ളാത്ത അഭിപ്രായങ്ങൾ പറയുന്ന ഒരു സാദാരണ മലയാളി മാത്രം. അത് കൊണ്ട് തന്നെ എന്റെ പോസ്റ്റുകളിൽ നിന്നും എന്തേലും അറിവുകൾ പകർന്ന് കിട്ടും എന്ന് ചിന്തികുവാനെങ്ങിൽ അതും വേണ്ട. പിന്നെ മലയാളത്തിൽ തന്നെ പോസ്റ്റ് ചെയ്യാൻ ഒരു കൊതി കൊണ്ട് ചെയ്യുന്ന നേരത്തെ സൂചിപിച്ചത് പോലെ ഒരു ഭ്രാന്ത് മാത്രം ആയിരിക്കും ഇവിടുത്തെ എന്റെ പോസ്റ്റുകൾ
പണ്ട് തൊട്ടെ എനിക്ക് ഒരു അസുഖം ഉണ്ട്. പശുവിനെ കുറിച്ച അഞ്ച് വാക്യം എഴുതാൻ പറഞ്ഞാൽ ഞാൻ പശുവിനെ പിടിച്ചു തെങ്ങിൽ കെട്ടിയിട്ടിട്ട് തെങ്ങിനെ പറ്റി ആയിരിക്കും എഴുതുന്നത് . മുന്പ് ഹിസ്റ്ററി പരീക്ഷകൾ എഴുതി എഴുതി കിട്ടിയ ഒരു മനോഹരമായ ചീത്ത സ്വഭാവം ആണ് അത് . എന്തായാലും എനിക്ക് എന്തേലും ഒക്കെ എഴുതണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളു.
എന്റെ ഈ ഭ്രാന്തുകൾ എല്ലാവരും വയികുമെന്ന പ്രതീക്ഷ ഒന്നും എനിക്ക് ഇല്ല. എന്നാലും ചില സുഹ്രുത്തുക്കൾ എങ്കിലും വയികുമെന്ന പ്രതീക്ഷയോടെ !!!

2 comments:
vayikkam :)
vayikkam :)
Post a Comment