Translate

Saturday, January 2, 2016

Common Thought :)

I will rate myself to be a very normal man among the normal people. So what ever habits a normal person must posses, I think i have all that bad habits!!
Every one will say like failures are steps before the victory. So what ever failures happens, i will try to figure all those as my steps before the final victory. One thing i must admit, there wont be a final victory, as all those stories claims. Every day is a battle and every time we will have something to do or something to prove. 

ജീവിതത്തിൽ എന്തൊക്കെ സംഭവികരുത് എന്ന് ആഗ്രഹിച്ചോ അത് എല്ലാം സംഭവിക്കൂകയും, എന്തൊക്കെ സംഭവിക്കണം എന്ന് ആഗ്രഹിച്ചുവോ അത് എല്ലാം സംഭവിക്കാതിരിക്കുകയും ചെയ്തു. മൊത്തത്തിൽ ഒരു അനാവശ്യ സംഭവം ആയി ജീവിതം ഇടക്ക് മാറുന്നുവോ എന്ന ചിന്ത ഇല്ലാതെ ഇല്ല!!
ഇങ്ങനെ ഒക്കെ ആണെങ്കിലും നടന്ന പല കാര്യങ്ങളും എന്റെ പ്രതീക്ഷകൾക്ക് അപ്പുറം ആയിരുന്നു, അവ നല്ലത്  ആണേലും മോശം ആണേലും. എല്ലാം നമ്മൾ ആഗ്രഹികുന്നത് പോലെ നടന്നാലും ജീവിതത്തിനു ഒരു ത്രിൽ ഉണ്ടാവിലലോ  . 

ഓരോ വീഴ്ച്ചകളും ഓരോ പഠിപ്പിക്കലുകൾ ആണ്, എങ്ങനെ വീണ്ടും ശക്തിയായി എഴുന്നേറ്റ് ഓടാം എന്ന പഠിപ്പിക്കൽ !!
ജീവിതം എന്നും അങ്ങനെ ആണ്,  നമ്മുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടേ ഇരിക്കും!!
 



Wednesday, May 14, 2014

ആശാന്റെ വിഗ് !!!

ഇതിന്റെ  തലകെട്ട് വയിച് ബ്ലോഗ്‌ എന്തിനെ പറ്റി ആണ് എന്നുള്ള കാര്യം എല്ലാര്ക്കും മനസിലാകനമെന്ന് ഇല്ല. ആശാന്റെ വിഗ് എന്നത് ഇപ്പോൾ ഞങ്ങൾ സുഹുർത്തുകളുടെ ഇടയിൽ അല്പം ഫേമസ് ആയ ഒരു പ്രയോഗം തന്നെ ആണ്. സിനിമകളിലെ അലമ്പ് വിഗ് ആൻഡ്‌ മീശക്ക് കോമണ്‍ ആയി  വിളിക്കുന്ന പ്രയോഗം . ഇനി ആ പ്രയോഗം എന്താന്നാൽ നമ്മുടെ യുവ  സൂപ്പർ താരം പ്രിത്വി രാജ് (ഇനി അങ്ങനെ വിളിക്കാം - Sorry ഫാ ) അഭിനയിച്ച കൾട്ട് സിനിമ ആയ തന്തോന്നിയിലെ ആശാൻ, ഡേവിഡ്‌ ആശാൻ പുള്ളികാരന്റെ വിഗ് ആണ് ഉള്ളതിൽ എറ്റവും മികച്ചത്. പണ്ട് സ്കൂൾ നാടകങ്ങളിൽ ഉപയോഗിച്ച തരം ഒരെണ്ണം. ഇതിലെ മേക്കപ്പ് ആരനെലും പുള്ളിക് എന്റെ ഈ ബ്ലോഗ്‌ പോസ്റ്റ്‌ സമര്പിക്കുന്നു !!

1. ആശാന്റെ വിഗ്
ഞാൻ കൂടുതൽ ഇനി വർണികണ്ടലോ.

2.ശിവശങ്കരൻ മുതലാളിയുടെ മീശ

മീശയുടെയും  വിഗിന്റെയും കാര്യത്തിൽ യഥാ ക്രമം ഒന്നും രണ്ടും  സ്ഥാനം നമ്മുടെ സായി അണ്ണൻ തന്നെ കൊണ്ട് പോകും. പുള്ളി emotional ആയി അഭിനയികുമ്പോൾ ഈ മീശ സ്രെദിച്ചാൽ ചിരിച് ഉപ്പാട് വരും .

3 മുകേഷ് - 2000 തിന് ശേഷം ഇറങ്ങിയ അനേകം സിനിമകൾ .

വിഗ് കൊണ്ട് കവിത രചിക്കുന്ന മനുഷ്യൻ ആണ് ശ്രി മുകേഷ്. ഈ വിഗുകൾ വെച്ചിട്ട് സ്വയം ഒന്ന് കണ്ണാടിയിൽ നോകിയിരുന്നേൽ പുള്ളി തന്നെ കഷണ്ടി വെച് അഭിനയിചേനെ .
എടുത്ത് പറയേണ്ടത് കാലണ്ടെർ എന്നാ സിനിമയിലെ വിഗ് ആണ് . ഈ ചിത്രത്തിലെ സൊജപ്പൻ മീശയും(Prithviraj character) ഈ ലിസ്റ്റിൽ പെടുനത് തന്നെ Currency, ഫാമിലി പ്ലാ സ്റ്റിക്സ് തുടങ്ങി എടുത്ത് പറയേണ്ടവ അനേകം.

4. ദിലീപ് പച്ചകുതിര മീശ

ഈ മീശ എടുത്ത് പറയാതെ ഇരിക്കാൻ ഒക്കില്ല. പൂച്ച ഒണക്ക മത്തി കടിച് പിടിച്ചത് പോലെ ഉണ്ട്

 5 കുഞ്ചാകോ വിഗ് ഒരിടത്തൊരു പോസ്റ്മാൻ

തൊണ്ട് തല്ലി തലയിൽ വെച്ചത് പോലെ ഒരെണ്ണം . എന്തായാലും വിഗ് ഡിസൈൻ ചെയ്തവനു 100 മാർക്ക്‌
 6. ലാലേട്ടൻ

ടി.പി ബാലഗോപാലൻ, പത്താമുതയം, മഴ പെയ്യുന്നു മധളം കൊട്ടുന്നു തുടങ്ങിയ സിനിമകളിലെ മീശ പ്രത്യേകം പരാമര്ശം അര്ഹിക്കുന്നു.




7. സൈജു കുറുപ്പ് - ബ്രഹ്മാസ്ത്രം

ഒരു കൾട്ട് ക്ലാസ്സിക്‌ ആയി കരുതപെടുന്ന ചിത്രം. മീശയെ അപമാനികുനതിൽ ഈ സിനിമാ ആരാധകർ ക്ഷെമികും എന്ന വിശ്വാസത്തോടെ
 


 മുഖത്ത് ഭാവങ്ങൾ വരുമ്പോൾ ഒരു അനകവും ഇല്ലാതെ നില്കുന്ന ഇത്തരത്തിൽ ഉള്ള മീശ ഒരു കല്ല് കടി തന്നെ ആണ് . പറയാൻ ഇനിയും ഒരുപാട് സിനിമകൾ ഉണ്ട്.

ഇത്രയും നടന്മാരെ പട്ടി പറഞ്ഞല്ലോ. ഇനി കുറച്ച് നടിമാരെ പറ്റി പറയാം

8 ലളിത ചേച്ചി അമേരിക്കൻ അമ്മായി  ആയപ്പോൾ

ഈ സിനിമ കണ്ടവർക്ക് അറിയാം സിനിമയും ക്ലാസ്സ്‌ വിഗും ക്ലാസ്സ്‌ !!

9 പദ്മ പ്രിയ

എയർ ഹോസ്ട്രെസ്സ് ആകുന്ന നടി മുടി വെട്ടി വിഗ് ആകുന്നു.അതും നല്ല ഒന്നാം തരം ചവറു വിഗ്. ചിത്രം ladies & gentleman





10. ശ്വേത മേനോൻ & റിമ കല്ലിങ്ങൽ

ഉന്നം ആണ് ചിത്രം പക്ഷെ വിഗിനു ഉന്നം ഇല്ലനെ ഉള്ളു !!






വർണിക്കാൻ ഇനിയും വിഗുകൾ ഏറെ. കാത്തിരിക്കുന്നു ഇനി വരാൻ പോകുന്ന അടിപൊളി വിഗുകൽക് ആയി സോറി സിനിമകൾക്ക് ആയി!!!


NB - വാൽകക്ഷണം എഴുതുനത് പൊതുവെ ഒരു സ്റ്റൈൽ ആണല്ലോ. അത്'കൊണ്ട് ഈ അടുത്ത് ഇറങ്ങിയ ഒരു സിനിമയിലെ മീശയെ പറ്റി ഒരു observation.
മുംബൈ പോലീസ് എന്ന ചിത്രം' കണ്ടവർക്ക് അറിയാം. അതിലെ ഹീറോ ആന്റണി മോസ്സെസിന് ഒട്ടിപ്പ് മീശ ആണ്. എന്തിനാണ് മീശ ഇല്ലാതെയും സുന്ദരനായ പ്രിത്വി രാജിന് ഒരു മീശ ഒട്ടിച്ചത്.? സ്വവര്ഗ അനുരഗികൾ എല്ലാം ക്ലീൻ shave മുഖം ഉള്ളവർ അല്ല എന്ന് സ്ഥാപിക്കാൻ വേണ്ടി തന്നെ അല്ലെ അങ്ങനെ ഒരു ഒട്ടിപ്പ് മീശ?

എ ന്റെ പ്രണയമേ !!!


എന്റെ  കണ്ണുകൾ നിറഞ്ഞത് നിന്റെ കണ്ണുകൾ കലങ്ങിയപോൾ ആണ് !!!
എന്റെ മുഖം പ്രകാശിച്ചത് നിന്റെ കണ്ണുകൾ തിളങ്ങിയപ്പോൾ ആണ് !!!
ഞാൻ ചിരിച്ചത് നിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടര്ന്നപോൾ ആണ് !!!
ഞാൻ സ്വപ്‌നങ്ങൾ കാണുന്നത്‌ നിന്റെ മുഖത്തെ സന്തോഷതിലൂടെ ആണ് !!!


എന്റെ പ്രണയമേ എന്റെ സ്വപ്നങ്ങളിൽ നീ അലിഞ്ഞ് ചേരേണമേ !!!

Tuesday, June 25, 2013

എന്തിനു എന്നതിനു ഉത്തരം !!!

ഞാൻ ആരു എന്ന ചോദ്യത്തിനു  എനിക്ക് തന്നെ ഒരു ഉത്തരം ഇല്ല . എന്തിനു  വേണ്ടി ഞാൻ ഇവിടെ എഴുതുന്നു  എന്ന  ചോദ്യത്തിനും എനിക്ക് വ്യെക്തമായ ഒരു ഉത്തരം തരാൻ സാദികില്ല. പിന്നെ എന്തന്ന് വെച്ചാൽ എനിക്ക് തോന്നുന്ന ഭ്രാന്ത് എഴുതാൻ ഒരു സ്ഥലം  വേണമല്ലോ . ആ ഭ്രാന്ത് മറ്റുള്ളവർ വായിച്ച് (അങ്ങനെ ആരേലും വായിക്കും  എന്ന് എനിക്ക് വല്യ പ്രതീക്ഷ ഇല്ല ) " അയ്യേ എവനു  വേറെ പണി ഇല്ലേ " എന്ന് തോന്നിപി കുന്നതിലെ ഒരു സന്തോഷം, അത് അനുഭവിക്കാൻ  വേണ്ടി മാത്രം കുത്തി കുറിക്കുന്ന കാര്യങ്ങൾ .

മലയാള ഭാഷയിലെ വല്യ എഴുത്തുകാരെ  പോലൊ അല്ലെങ്കിൽ വല്യ ബ്ലോഗ്‌ രാജാവായ ബെർളിസഹോദരേനെ  പോലെയോ  ഒക്കെ  എഴുതാൻ ഉള്ള കഴിവ് ഒന്നും എനിക്ക് ഇല്ല, ഉള്ളതായി അവകാശപെട്ടിട്ട് ഒരു കാര്യവും ഇല്ല. ഞാൻ വെറും ഒരു ശരാശരി നിലവാരത്തിനും താഴെ സ്ഥിതി ചെയുന്ന പ്രബുദ്ധൻ എന്ന് മറ്റുള്ളവരെ കാണിക്കാൻ  വേണ്ടി സാമാന്യ ബോധം പോലും ഇല്ലാത്ത വിഷയങ്ങളിൽ എല്ലാം തല ഇട്ട് വായിൽ കൊള്ളാത്ത അഭിപ്രായങ്ങൾ പറയുന്ന ഒരു സാദാരണ മലയാളി മാത്രം. അത് കൊണ്ട് തന്നെ എന്റെ പോസ്റ്റുകളിൽ നിന്നും എന്തേലും അറിവുകൾ പകർന്ന് കിട്ടും എന്ന് ചിന്തികുവാനെങ്ങിൽ അതും വേണ്ട. പിന്നെ മലയാളത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യാൻ ഒരു കൊതി കൊണ്ട് ചെയ്യുന്ന നേരത്തെ സൂചിപിച്ചത് പോലെ ഒരു ഭ്രാന്ത് മാത്രം ആയിരിക്കും ഇവിടുത്തെ എന്റെ പോസ്റ്റുകൾ

പണ്ട് തൊട്ടെ എനിക്ക് ഒരു അസുഖം ഉണ്ട്. പശുവിനെ കുറിച്ച അഞ്ച് വാക്യം എഴുതാൻ പറഞ്ഞാൽ ഞാൻ പശുവിനെ പിടിച്ചു തെങ്ങിൽ കെട്ടിയിട്ടിട്ട് തെങ്ങിനെ പറ്റി ആയിരിക്കും എഴുതുന്നത് . മുന്പ് ഹിസ്റ്ററി പരീക്ഷകൾ എഴുതി എഴുതി കിട്ടിയ ഒരു മനോഹരമായ ചീത്ത സ്വഭാവം ആണ് അത് . എന്തായാലും എനിക്ക് എന്തേലും ഒക്കെ എഴുതണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളു.

എന്റെ ഈ ഭ്രാന്തുകൾ  എല്ലാവരും വയികുമെന്ന പ്രതീക്ഷ ഒന്നും എനിക്ക് ഇല്ല. എന്നാലും ചില സുഹ്രുത്തുക്കൾ  എങ്കിലും വയികുമെന്ന പ്രതീക്ഷയോടെ !!!